Monday, September 3, 2007

സുഖിയന്‍


വേണ്ട വസ്തുക്കള്

‍ശര്‍ക്കര - അര കിലോ

ചെരുപയര്‍ - രണ്ട്‌ കപ്പ്‌

തേങ്ങ ചിരകിയത്‌ - ഒരെണ്ണം

മൈദ നന്നായി അരിച്ചത്‌ - ഒരു കപ്പ്‌

കടലമാവ്‌ - ഒന്നര കപ്പ്‌

എണ്ണ - ആവശ്യത്തിന്‌

ഏലക്കാപ്പൊടി - ഒന്നര ടീസ്‌പൂണ്‍


തയ്യാറാക്കേണ്ട വിധം

ആദ്യം ചെയ്യേണ്ടത്‌ കുഴയാത്ത തരത്തില്‍ ചെറുപയന്‍ വേവിച്ചെടുക്കുകയാണ്‌. പിന്നീട്‌ ഒരു പാത്രത്തില്‍ ശര്‍ക്കര പാനിയാക്കിയ ശേഷം തേങ്ങ ചിരകിയത്‌, ഏലക്കാപ്പൊടി എന്നിവ ചേര്‍ത്ത്‌ നന്നായി വഴറ്റിയെടുക്കുക. നന്നായി വഴറ്റിയ ഇതില്‍ നേരത്തേ വേവിച്ചു വച്ച ചെറുപയര്‍ ഇട്ട്‌ ഇളക്കുക. ചെറു ചൂടോടെ ഇത്‌ ചെറു ഉരുളകളാക്കി ഉരുട്ടിയെടുക്കുക


കടലമാവ്‌, മൈദ എന്നിവ ആവശ്യത്തിന്‌ ഉപ്പ്‌ ചേര്‍ത്ത്‌ ഇളക്കി വെള്ളവും ചേര്‍ത്ത്‌ കുഴമ്പ്‌ പരുവത്തിലാക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്‌ നന്നായി ചൂടാകുമ്പോള്‍ നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന ചെറുപയര്‍ ഉരുളകള്‍ മാവില്‍ മുക്കി വറുത്തു കോരുക.


No comments: