Monday, September 3, 2007

പപ്പായപ്പായസം


1 നല്ലതുപോലെ പഴുത്ത പപ്പായ - 2 Kg.

2 ശര്‍ക്കര - 1 Kg.

3 വെള്ളം - 1/2 cup.

4 തേങ്ങ ചിരകിയത്‌ - 4

5 ഏെലയ്ക്ക പൊടിച്ചത്‌ -10g.

6 നെയ്യ്‌ - 100ml.

7 നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ്‌ -50g.

8 നെയ്യില്‍ വറുത്ത കിസ്മിസ്‌ - 25g.


തയാറാക്കുന്ന വിധം

* തേങ്ങ ചിരകിപ്പിഴിഞ്ഞു മൂന്നു കപ്പ്‌ ഒന്നാം പാലും എട്ടു കപ്പ്‌ രണ്ടാം പാലും എടുക്കുക.

* ശര്‍ക്കര അര കപ്പ്‌ വെള്ളം ചേര്‍ത്ത്‌ ഉരുക്കി അടച്ചു വയ്ക്കുക.

* പപ്പയ തൊലി കളഞ്ഞു കഷണങ്ങളാക്കി ചെറുതീയില്‍ അല്‍പം രണ്ടാം പാല്‍ ഒഴിച്ചു വേവിക്കുക.

* അതിനു ശേഷം മിക്സിയില്‍ നന്നായി അടിച്ചെടുക്കുക.

* അടികട്ടിയുള്ള ഉരുളിയില്‍ ഉരുക്കിയ ശര്‍ക്കരപാനി ഒഴിച്ച്‌, തിളയ്ക്കുമ്പോള്‍ പപ്പായ കൂട്ടു ചേറ്‍ക്കുക.

* നന്നായി കുറുകുമ്പോള്‍ വീണ്ടും ബാക്കിയുള്ള രണ്ടാം പാല്‍ ചേര്‍ക്കുക.

* വീണ്ടും കുറുകുമ്പോള്‍ ഒന്നാം പാലും ഏെലയ്ക്കാപൊടിയും ചേര്‍ത്തിളക്കി പാകത്തിനു കുറുകുമ്പോള്‍ അടുപ്പില്‍ നിന്ന് ഇറക്കുക.

* അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്ത്‌ ചൂടോടെ ഉപയോഗിക്കുക.

No comments: